ജസീമിന്റെ ഏകഗോളിൽ ഫിഫാ മഞ്ചേരിക്ക് വിജയം

ഒതുക്കുങ്ങലിന്റെ ഗ്യാലറി നിറഞ്ഞൊഴുകിയ പോരാട്ടത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം.ടൗണ്ട് ടീം അരീക്കോടിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഫിഫയ്ക്കായി ജസീം ആണ് കളിയിലെ വിജയഗോൾ നേടിയത്.

കൊപ്പം അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ഇന്നലെ വിജയം കണ്ടെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എ വൈ സി ഉച്ചാരക്കടവിനെ ആണ് അൽ മദീന ചെർപ്പുള്ളശ്ശേരി തോൽപ്പിച്ചത്. അപ്പു നേടിയ ഇരട്ട ഗോളാണ് ഇന്നലെ അൽ മദീനയ്ക്ക് കരുത്തായത്.

പെരിന്തൽമണ്ണയിൽ ഇന്നലെ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിനെ ലക്കി സോക്കർ ആലുവ തറപറ്റിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ലക്കി സോക്കർ ആലുവ ഇന്നലെ വിജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial