ലിൻഷയെ തോൽപ്പിച്ച് ഫിഫാ മഞ്ചേരി

മൊറയൂർ അഖിലേ‌ന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഇന്ന് നടന്ന മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. കരുത്തരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ആയിരുന്നു ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. ആറ് അപരാജിത മത്സരങ്ങൾക്കാണ് ലിൻഷാ മണ്ണാർക്കാട് ഒരു മത്സരം പരാജയപ്പെടുന്നത്. സെമി ലീഗിൽ ഈ ജയത്തോടെ ഫിഫയ്ക്ക് മൂന്ന് പോയന്റ് ആയി. മൊറയൂറിൽ രണ്ട് മത്സരം കളിച്ച ലിൻഷയ്ക്ക് 1 പോയന്റ് മാത്രമേയുള്ളൂ.

നാളെ മൊറയൂറിൽ സബാൻ കോട്ടക്കൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.