ആവേശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരിക്ക് ജയം

- Advertisement -

ഇന്നലെ പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി വിജയം സ്വന്തമാക്കി. അൽ മിൻഹാൽ വളാഞ്ചേരിയെ നേരിട്ട ഫിഫ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്നലെ ജയിച്ചു കയറിയത്. ഫിഫയ്ക്കായി റിയാസ്, ഫ്രാൻസിസ്, കെൽവിൻ എന്നീ താരങ്ങളാണ് ഇന്നലെ ലക്ഷ്യം കണ്ടത്.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ വിജയം.

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ജവഹർ മാവൂരും സ്കൈ ബ്ലൂ എടപ്പാളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന സെമി ആയതിനാൽ ഇരു ടീമുകളും ഒരോ പോയന്റ് ഇന്ന് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement