മണ്ണാർക്കാടിൽ ഫിഫാ മഞ്ചേരിയെ തറപറ്റിച്ച് ലിൻഷാ മണ്ണാർക്കാട്

- Advertisement -

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസ് സെമി ലീഗിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. ഫിഫാ മഞ്ചേരിയെ ആണ് ലിൻഷ ഇന്ന് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ ജയം. ഇന്നത്തെ സെമി ലിൻഷയ്ക്ക് നിർണായകമായിരുന്നു. ആദ്യ സെമി ലീഗ് മത്സരത്തിൽ ലിൻഷ സൂപ്പർ സ്റ്റുഡിയോയോട് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ വിജയം ലിൻഷയ്ക്ക് ഫൈനൽ പ്രതീക്ഷ തിരികെ നൽകും. ഫിഫാ ഗോൾ കീപ്പർ സലാമിന്റെ പ്രകടനമാണ് പരാജയത്തിന്റെ ഭാരം കുറയ്ക്കാൻ ഫിഫയെ സഹായിച്ചത്. ഫിഫയുടെ റിദ്വാൻ ഇന്ന് ചുവപ്പ് കണ്ട് പുറത്തു പോയിരുന്നു.

Advertisement