പുതിയ സീസണായി ഫിഫാ മഞ്ചേരി ഒരുങ്ങി, ടീം പ്രഖ്യാപിച്ചു

- Advertisement -

സെവൻസ് സീസണ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫിഫാ മഞ്ചേരി പുതിയ സീസണായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഫിഫാ മഞ്ചേരിയുടെ കാവൽ മാലാഖ സലാമിന്റെ നേതൃത്വത്തിലാണ് ടീം അണിനിരക്കുന്നത്.

കഴിഞ്ഞ സീസണിലെ ടീമിൽ നിന്ന് കാര്യമായ മാറ്റവുമായാണ് ഫിഫ വരുന്നത്. കഴിഞ്ഞ സീസണിൽ ഫിഫയുടെ ചുക്കാൻ പിടിച്ച കുട്ടനാണ് ടീമിലെ പ്രധാന അഭാവം. ദേശീയ ഫുട്ബോളിൽ തിളങ്ങിയിട്ടുള്ള സ്റ്റാർ വാഹിദ് സാലി, സെവൻസിലെ സ്റ്റാർ സ്ട്രൈക്കർ മുഫസ്സിദ് എന്നിങ്ങനെ പുതിയ കരുത്തരും ടീമിലുണ്ട്.

ഫിഫയുടെ സ്ഥിരം വിദേശ താരങ്ങളായ എറികും, ഫ്രാൻസിസും ജൂനിയർ ഫ്രാൻസിസും ടീമിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിലെക്കാൾ മികച്ച പ്രകടനം ഇത്തവണ സെവൻസ് മൈതാനങ്ങളിൽ നടത്താനാകും ഫിഫാ ഇറങ്ങുന്നത്.

ടീം:
ഗോൾ കീപ്പർ: സലാം

ഡിഫൻസ്: ഷാനു, സലീൽ, വാഹിദ് സാലി, റിയാസ് തൂത, റിയാസ് ചോട്ട

ഫോർവേഡ്സ്; മുഫസ്സിദ്, അസീം കാഞ്ഞിരാല, വിഗ്നേഷ്

വിദേശികൾ; എറിക്, ഫ്രാൻസിസ്, ജൂനിയർ ഫ്രാൻസിസ്, അബ്രഹാം ബാർഷൽ, ഫിലിപ്പ്, ഡെബഹ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement