ക്വാർട്ടർ ലക്ഷ്യമാക്കി ഫിഫാ ഇന്ന് അഭിലാഷിനെതിരെ

- Advertisement -

കരുത്തിന്റെ പര്യായമായി മാറിയ ഫിഫാ മഞ്ചേരി ക്വാർട്ടർ ലക്ഷ്യമാക്കി ഇന്ന് കർക്കിടാംകുന്നിൽ അഭിലാഷ് എഫ് സി കുപ്പൂത്തിനെതിരെ ഇറങ്ങും. ബേസ് പെരുമ്പാവൂരിനെ ഫ്രാൻസിസിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫിഫാ മഞ്ചേരി പ്രീ ക്വാർട്ടറിൽ എത്തിയത്. അഭിലാഷ് എഫ് സി കുപ്പൂത്ത് ഇന്നലെ നടന്ന പോരാട്ടത്തിൽ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ 2-0ന് പരാജയപ്പെടുത്തിയാണ് പ്രീ ക്വാർട്ടർ പ്രവേശനം നേടിയത്. ഫിഫാ മഞ്ചേരിയുടെ കളിയായതിനാൽ കഴിഞ്ഞ കളിപോലെ ഇന്നും ഗ്യാലറി നിറയാൻ ആണ് കർക്കിടാംകുന്നിൽ സാധ്യത.

picsart_11-29-02-10-59

കുന്നമംഗലത്ത് കെ എഫ് സി കാളിക്കാവിന് എതിരാളികൾ എഫ് സി കൊണ്ടോട്ടിയാണ്. കളിച്ച അഞ്ചു കളികളിൽ ഒന്നിൽ മാത്രം പരാജയപെട്ട കെ എഫ് സി കാളിക്കാവ് ഈ‌ സീസണിലെ കറുത്ത കുതിരകളായേക്കും എന്നാണ് കരുതുന്നത്. അഞ്ചു കളികളിൽ നിന്നു പതിനാലു ഗോളുകളാണ് എതിരാളികളുടെ വലയിലേക്ക് ടൈറ്റസിന്റെ നേതൃത്വത്തിലുള്ള മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് ആക്രമണ നിര അടിച്ചു കൂട്ടിയത്. എഫ്‌ സി കൊണ്ടോട്ടിയുടേത് ഇതു രണ്ടാം അങ്കമാണ്. ആദ്യ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയുടെ കയ്യിൽ നിന്നു അഞ്ചു ഗോളുകളാണ് എഫ് സി കൊണ്ടോട്ടി വാങ്ങിയത്.

ചാവക്കാട് പത്താം ദിവസം എ വൈ സി ഉച്ചാരക്കടവിനെതിരെ എതിർ ഭാഗത്ത് അൽ ശബാബ് ത്രിപ്പനച്ചി ആണ്. സബാനോടേറ്റ 5-3 പരാജയമുൾപ്പെടെ അവസാന രണ്ടു മത്സരത്തിൽ പരാജയപ്പെട്ടാണ് അൽ ശബാബ് ത്രിപ്പനച്ചി വരുന്നത്. എ വൈ സി ഉച്ചാരക്കടവും സീസണിൽ ഇതുവരെ മികച്ച ഫോമിലേക്ക് ഉയർന്നിട്ടില്ല. അവസാന മത്സരത്തിൽ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനോട് കഷ്ടപെട്ടു ജയിച്ചു കയറിയെങ്കിലും എ വൈ സി ഉച്ചാരക്കടവ് ഇനിയും മെച്ചപ്പെടാനുണ്ട്.

picsart_11-29-02-12-20

വിനോദ് പരിശീലിപ്പിക്കുന്ന ഫിറ്റ് വെൽ കോഴിക്കോടും എഫ് സി പെരിന്തൽമണ്ണയുമാണ് മങ്കടയിലെ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. സീസണിൽ രണ്ടു ടീമുകളും ഇതുവരെ ഒരോ മത്സരങ്ങളാണ് കളിച്ചത്. രണ്ടു ടീമും നേരിട്ടത് ജിംഖാന തൃശ്ശൂരിനെ ആയിരുന്നു ആദ്യ മത്സരത്തിൽ നേരിട്ടത്. എഡ്വാർഡ് മെമ്മോറിയൽ എഫ് സി പെരിന്തൽമണ്ണ ജിംഖാനയോട് പെനാൾട്ടിയിൽ പരാജയപ്പെട്ടപ്പോൾ എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോട് എതിരില്ലാത്ത ഒരു ഗോളിനു ജിംഖാന തൃശ്ശൂരിനെ കീഴടക്കി. ജിംഖാനയല്ല അളവുകോലെന്നു നല്ല ബോധ്യമുള്ള ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement