സീസണിലെ അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ഫിഫാ മഞ്ചേരി

ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിലും ഫിഫാ മഞ്ചേരിക്ക് കിരീടം. ഇന്ന് ഫൈനൽ പോരാട്ടത്തിൽ കെ ആർ എസ് കോഴിക്കോടിനെ തകർത്തായിരുന്നു ഫിഫയുടെ കിരീട നേട്ടം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. ഒരു ഘട്ടത്തിൽ മത്സരം 2-2 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്നാണ് ഫിഫ 4-2ന്റെ ജയം സ്വന്തമാക്കിയത്ം റാഷിദും ഫിലിപ്പുമെല്ലാം ഇന്ന് ഫിഫയ്ക്ക് വേണ്ടി ഗോളുമായി തിളങ്ങി.

ഇന്നലെ ഒതുക്കുങ്ങൾ സെമിയുടെ രണ്ടാം പാദത്തിലും ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ചതോടെയാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫാ മഞ്ചേരിയുടെ ഇന്നലത്തെ വിജയം. ആദ്യ പാദ സെമിയിലും 1-0 എന്ന സ്കോറിന് തന്നെ ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു.

ഫിഫാ മഞ്ചേരിക്ക് ഇത് സീസണിലെ ആറാം ഫൈനലായിരുന്നു. ഈ കിരീടത്തോട്ർ ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ അഞ്ച് കിരീടമായി.