Site icon Fanport

കരീബിയൻസ് സെവൻസിൽ എഫ് സി തൃക്കരിപ്പൂർ ഫൈനലിൽ

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യ സെവൻസിലെ ആദ്യ ഫൈനലിസ്റ്റായി എഫ് സി തൃക്കരിപ്പൂർ. ഇന്ന് നടന്ന സെമി മത്സരത്തിൽ ലക്കി സോക്കർ ആലുവയെ തോൽപ്പിച്ചാണ് എഫ് സി തൃക്കരിപ്പൂർ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. ക്വാർട്ടറിൽ ഫിഫ മഞ്ചേരിയെ തോൽപ്പിച്ച ടീമാണ് എഫ് സി തൃക്കരിപ്പൂർ. ടൗൺ എഫ് സി തൃക്കരിപ്പൂരിനിത് സീസണിലെ മൂന്നാം ഫൈനലാകും ഇത്. നേരത്തെ ബേക്കലിലും ഇരിക്കൂറും ഫൈനലിൽ എത്തിയിരുന്നു എങ്കിലും കിരീടം നേടാൻ തൃക്കരിപ്പൂരിനായിരുന്നുല്ല.

നാളെ നടക്കുന്ന രണ്ടാം സെമി പോരാട്ടത്തിൽ കെ എഫ് സി കാളിക്കാവ് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Exit mobile version