Site icon Fanport

തളിപ്പറമ്പിൽ എഫ് സി തൃക്കരിപ്പൂരിന് കിരീടം

തളിപ്പറമ്പ് കരീബിയൻസ് സെവൻസിൽ കിരീടം എഫ് സി തൃക്കരിപ്പൂർ സ്വന്തമാക്കി. ഇന്ന് കലാശ പോരാട്ടത്തിൽ കെ എഫ് സി കാളികാവിനെ ആണ് എഫ് സി തൃക്കരിപ്പൂർ ഫൈനലിൽ ഇന്ന് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. ലക്കി സോക്കർ ആലുവയെ തോൽപ്പിച്ചായിരുന്നു തൃക്കരിപ്പൂർ ഫൈനലിൽ എത്തിയത്.

എഫ് സി തൃക്കരിപ്പൂരിന്റെ സീസണിലെ ആദ്യ കിരീടമാണിത്. ഇതിനു മുമ്പ് രണ്ട് ഫൈനലുകളിൽ എത്തിയിട്ടുണ്ട് എങ്കിലും ഒരു കിരീടം ഉയർത്താൻ എഫ് സി തൃക്കരിപ്പൂരിനും ആയിരുന്നില്ല.

Exit mobile version