FC തൃക്കരിപ്പൂർ ഇനി ടൗൺ FC തൃക്കരിപ്പൂർ, സീസണ് തയ്യാറാകുന്നു

- Advertisement -

സെവൻസ് ലോകത്ത് ആരും ഭയക്കുന്ന പടയായി മുന്നേറിയ എഫ് സി തൃക്കരിപ്പൂർ അടുത്ത സീസണ് തയ്യാറാകുന്നു. ഇത്തവണ പുതിയ നാമം, പുതിയ വേഷം. എഫ് സി തൃക്കരിപ്പൂർ ടൗൺ ടീം തൃക്കരിപ്പൂരായാണ് അടുത്ത‌ സീസണ് എത്തുന്നത്. പേര് മാത്രമല്ല ജേഴ്സിയും പടയിലെ താരങ്ങൾക്കും ഒക്കെ മാറ്റ് കൂടിയിട്ടുണ്ട്.

ടൗൺ ടീം തൃക്കരിപ്പൂരിന്റെ പുതിയ ജേഴ്സി ഇന്ന് ഇന്ത്യൻ താരം അനസ് എടത്തൊടികയാണ് പ്രകാശനം ചെയ്തത്. കേരള സെവൻസിൽ നിരവധി പ്രമുഖ താരങ്ങളെ അണിനിരത്തി ചരിത്രമെഴുതിയ FC തൃക്കരിപ്പൂർ കഴിഞ്ഞ സീസണിലും ഗ്യാലറി നിറയ്ക്കുന്ന ടീമുമായാണ് കളിമൈതാനങ്ങൾ തിളങ്ങിയത്.

സീസൺ ഒരുക്കങ്ങളുടെ ഭാഗമായി സെവൻസിലെ രണ്ടു വൻ താരങ്ങളേയും ടൗൺ എഫ് സി തൃക്കരിപ്പൂർ സ്വന്തമാക്കിയിട്ടുണ്ട്. പ്രതിരോധത്തിലെ വമ്പൻ പെരുമ്പാവൂരുകാരൻ ഇല്ല്യാസും പരിചയസമ്പത്തുള്ള വന്മതിൽ കീഴിശ്ശേരിക്കാരൻ ഷാജിയും ആണ് ടീമിലേക്ക് എത്തിയ പുതിയ താരങ്ങൾ.

പതിവ് സെവൻസ് ടീമുകളിൽ നിന്ന് മാറി കാസർഗോഡ് കണ്ണൂർ മലപ്പുറം വ്യത്യാസമില്ലാതെ എല്ലാ ഭാഗത്തുള്ള കളിക്കാരെയും ഉൾപ്പെടുത്തിയാകും ഈ തൃക്കരിപ്പൂരിന്റെ സ്വന്തം ടീം ഇറങ്ങുക. മാനേജർ അക്ബർച്ചയും ക്ലബ് ഓണർമാരായ ജഹാംഗീർച്ചയും മൻസൂർച്ചയും കൂടിയാണ് ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ പുതിയ സീസണിലേക്കുള്ള പട ഒരുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement