മഴക്കാല ഫുട്ബോൾ, എഫ് സി തൊവ്വായ ഫൈനലിൽ

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ എഫ് സി തൊവ്വായ പീച്ചാണിപറമ്പ് ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ എൻ കെ എർത്ത് മൂവേഴ്സ് കൂട്ടിലിനെ ആണ് തൊവ്വായ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് 0-0 എന്നായിരുന്നു സ്കോർ. പെനാൾട്ടിയിൽ 4-2ന് തൊവ്വായ ജയിക്കുകയായിരുന്നു. നാളെ ബൂട്ട് ഇല്ലാത്ത ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ ടൗൺ ടീം ചേരിയം എഫ് സി കാച്ചിനിക്കാടിനെ നേരിടും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്ന് ഗ്യാലക്സി കൂട്ടിൽ ഗോൾഡ് സ്റ്റാർ ചേരിയത്തെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കൂട്ടിലിന്റെ വിജയം. നാളെ നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ടൗൺ ടീം വേങ്ങൂർ ടൗൺ ടീം കാശ്മീർ കിളിനിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial