മുസാഫിർ എഫ് സി അൽ മദീനക്കു എട്ടാം ഫൈനൽ

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് ഫൈനലിൽ ഏറ്റുമുട്ടാൻ പോകുന്നത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും. ഇന്നു നടന്ന രണ്ടാം പാദ സെമിയിൽ ജിംഖാന തൃശ്ശൂരിനെ അൽ മദീന പരാജയപ്പെടുത്തിയതോടെയാണ് ഫൈനൽ ലൈനപ്പായത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ മദീന ചെർപ്പുളശ്ശേരി വിജയിച്ചത്.

ആദ്യ പാദത്തിൽ ജിംഖാനയും മുസാഫിർ എഫ് സിയും ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നും നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ നിന്നതിനെ തുടർന്ന് കളി എക്സ്ട്രാ ടൈമിൽ എത്തുകയായിരുന്നു. എക്സ്ട്രാ ടൈമിൽ രണ്ടു ഗോളുകൾ ജിംഖാനയുട്ർ വലയിൽ കയറ്റി അൽ മദീന ചെർപ്പുളശ്ശേരി ഫൈനൽ ടികറ്റ് ഉറപ്പിക്കുകയായിരുന്നു. ആൽബർട്ടും ബ്ലാമോയും വാഹിദ് സാലിയുമാൺ. മദീനയ്ക്കു വേണ്ടി ഗോളുകൾ നേടിയത്.


മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് ഇത് സീസണിലെ എട്ടാം ഫൈനലാണ്. അഞ്ചു കിരീടങ്ങളുള്ള അൽ മദീന ചെർപ്പുളശ്ശേരി തന്നെയാണ് സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമും. എഫ് സി തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് മദീന കുപ്പൂത്തിൽ വിജയ പരമ്പര തുടങ്ങിയത്. ടോപ്പ് മോസ്റ്റ് തലശ്ശേരി ആയിരുന്നു രണ്ടാം റൗണ്ടിൽ മദീനയുടെ എതിരാളികൾ. ആൽബർട്ടിന്റെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു മദീന ടോപ്പ് മോസ്റ്റ് തലശ്ശേരിയെ പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ ജയ തൃശ്ശൂരിനെതിരെ ആദ്യ വിറച്ചു എങ്കിലും  മദീന കുലുങ്ങാതെ സെമിയിലേക്ക് കടന്നു.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal