
പാലക്കാട് ജില്ലയിലെ എടത്തുനാട്ടുകര അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് സെമി ഫൈനൽ പോരാട്ടം. സെമി ഫൈനൽ മത്സരത്തിൽ ശക്തരായ അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം കരുത്തരായ നോവൽറ്റി കരുവാരകുണ്ട് ജവഹർ മാവൂരുമായി കൊമ്പ് കോർക്കും. ഈ സീസണിൽ ആദ്യ ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന ഇരു ടീമിന്റെയും ഫൈനൽ പ്രവേശനം സീസണിൽ ചരിത്രമാകും. ആ ചരിത്രത്തിലേക്കുള്ള പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.
ഒതുക്കുങ്ങലിൽ ഇന്ന് പകവീട്ടൽ. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കെ.ആർ.എസ് കോഴിക്കോട് ലക്കി സോക്കറുമായി ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം കെ.ആർ.എസ് എതിരില്ലാത്ത മൂന്നു ഗോളിന് ലക്കിയോട് പരാജയപ്പെട്ടിരുന്നു. ലക്കി വിജയം ആവർത്തിക്കുമോ. അതോ കെ.ആർ.എസ് മധുര പ്രതികാരം തീർക്കുമോ കണ്ടറിയാം.
കൊപ്പത്ത് റോയൽ ട്രാവൽസ് കോഴിക്കോട് ഫ്രണ്ടസ് മമ്പാടിനെ നേരിടും. മറ്റൊരു മത്സരത്തിൽ ചാവക്കാട് ടോപ്പ് മോസ്റ്റ് തലശ്ശേരിക്ക് ലിൻഷാ മെഡിക്കൽസാണ് എതിരാളികൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial