എടത്തനാട്ടുകരയിൽ നാളെ പന്തുരുളും

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന് നാളെ തുടക്കം കുറിക്കുകയാണ്. ശ്രീ മഞ്ഞളാംകുഴി അലിയാണ് എടത്തനാക്കുര അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർ അധ്യക്ഷത വഹിക്കും.

ഐ എം വിജയൻ, ഹരിശ്രീ അശോകൻ, ദേവൻ, കോട്ടയം നസീർ തുടങ്ങി വൻ താരനിരയും ഉദ്ഘാടനത്തിന്റെ ഭാഗമാകാൻ എടത്തനാട്ടുകരയിൽ എത്തുന്നുണ്ട്. വൈകിട്ട് ഏഴിനു ആരംഭിക്കുന്ന ഉദ്ഘാടന പരിപാടികളുടെ ഭാഗമായി കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടാകും.

നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ താരനിര കൊണ്ടു സമ്പന്നമായ എഫ് സി തൃക്കരിപ്പൂർ നേരിടുന്നത് സീസണിലെ ഏറ്റവും മികച്ച ടീമായി മുന്നേറുന്ന മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെയാണ്. ഇരുടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്. സീസണിൽ നാലു കിരീടങ്ങളുമായി മുന്നേറുന്ന മദീനയെ പിടിച്ചു കെട്ടാൻ ആകുമെന്നു തന്നെയാണ് ബാബു കാപിച്ചാലിന്റെ എഫ് സി തൃക്കരിപ്പൂർ കരുതുന്നത്. മത്സരം കൃത്യം 8.30ന് ആരംഭിക്കും.