
എടപ്പാൾ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ നാളെ 9/02/2017 വ്യാഴാഴ്ച ആരംഭിക്കും. ആദ്യ സെമിഫൈനലിന്റെ ഒന്നാംപാദ മത്സരത്തിൽ മെഡിഗാഡ് അരീക്കോട് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയുമായി ഏറ്റുമുട്ടും.
33 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ ഒരു മാസകാലമായി നടന്ന ടൂർണമെന്റിൽ കേരളത്തിലെ മികച്ച ടീമുകളായ ശാസ്താ മെഡിക്കൽസ് ത്രിശൂർ, മുസാഫിർ എഫ് സി അൽമദീന ചെർപ്ലെശേരി, അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം, മെഡിഗാഡ് അരീക്കോട് എന്നീ ടീമുകളാണ് സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്.
അൽ ശബാബ് ത്രിപ്പനച്ചിയെ പരാജയപ്പെടുത്തിയാണ് അൽ മദീന ചെർപ്പുളശ്ശേരി എടപ്പാളിൽ സെമി ഫൈനലിൽ എത്തിയത്. സ്കൈ ബ്ലൂ എടപ്പാളിനെ 4-2 തോൽപ്പിച്ചായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ സെമി പ്രവേശനം. സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജിംഖാനയേയും, ശാസ്താ മെഡിക്കൽസ് ജിയോണി മൊബൈൽ ഉഷാ എഫ് സിയേയും കടന്നാണ് സെമിയിലെത്തുയത്. വ്യാഴാഴ്ച തുടങ്ങുന്ന സെമിഫൈനൽ മത്സരങ്ങൾ 4 ദിവസം നീണ്ടു നിൽക്കും. സെമിഫൈനൽ ടിക്കറ്റ് നിരക്ക് 50 രൂപയായിരുക്കും.
ഫിക്സ്ച്ചര്‍(09-02-2017)
കോട്ടയ്ക്കല്‍
ഫിഫാ സ്പോര്‍ട്സ് മഞ്ചേരി V/S റോയല്‍ ട്രാവല്‍സ് എഫ്സി കോഴിക്കോട്
കുപ്പൂത്ത്
അക്ബര്‍ ട്രാവല്‍സ് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം V/S ചെക്സ് മെന്‍സ് വെയര്‍ സ്പോര്‍ടിംഗ് ഷൊര്‍ണ്ണൂര്‍
കൊണ്ടോട്ടി
ഓസ്കാര്‍ കക്കത്തടം (ശാസ്താ മെഡിക്കല്‍സ് തൃശ്ശൂര്‍) V/S ഫ്രെണ്ട്സ് മമ്പാട്
മാവൂര്‍
അക്ബര്‍ ട്രാവല്‍സ് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം V/S കെ ആര് എസ് കോഴിക്കോട്
എടപ്പാള്‍ (സെമി ഫൈനല്‍ – ആദ്യ പാദം)
മുസാഫിര്‍ എഫ്സി അല്‍ മദീന ചെര്‍പ്പുളശ്ശേരി V/S മെഡിഗാര്‍ഡ് അരീക്കോട്
മഞ്ചേരി
ജിയോണി മൊബൈല്‍സ് ഉഷ എഫ്സി തൃശ്ശൂര്‍ V/S മെട്ടമ്മല്‍ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ്
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal