എടക്കരയിൽ ആദ്യ സെമി, എ വൈ സി ഉച്ചാരക്കടവ് റോയല്‍ ട്രാവല്‍സ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെതിരെ

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ നാളെ സെമി ഫൈനൽ ആണ്. ഇരുപാദങ്ങളായി നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ആദ്യ സെമിയിൽ എ വൈ സി ഉച്ചാരക്കടവ് റോയല്‍ ട്രാവല്‍സ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ നേരിടും. എ വൈ സി ഉച്ചാരക്കടവിന്റെ സീസണിലെ ആദ്യ സെമി ഫൈനലാണിത്.

എടത്തനാട്ടുകരയിൽ ഉദ്ഘാടന മത്സരത്തിൽ താരനിര കൊണ്ടു സമ്പന്നമായ എഫ് സി തൃക്കരിപ്പൂർ നേരിടുന്നത് സീസണിലെ ഏറ്റവും മികച്ച ടീമായി മുന്നേറുന്ന മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെയാണ്. ഇരുടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്. സീസണിൽ നാലു കിരീടങ്ങളുമായി മുന്നേറുന്ന മദീനയെ പിടിച്ചു കെട്ടാൻ ആകുമെന്നു തന്നെയാണ് ബാബു കാപിച്ചാലിന്റെ എഫ് സി തൃക്കരിപ്പൂർ കരുതുന്നത്. മത്സരം കൃത്യം 8.30ന് ആരംഭിക്കും.

മാവൂർ അഖിലേന്ത്യാ സെവൻസ് മൂന്നാം ദിവസമായ നാളെ ഫിഫാ മഞ്ചേരി അഭിലാഷ് കുപ്പൂത്ത് പോരാട്ടമാണ്. അവസാന ഏഴു മത്സരങ്ങളിൽ ആറും പരാജയപ്പെട്ടാണ് അഭിലാഷ് കുപ്പൂത്ത് എത്തുന്നത്. ഫിഫാ മഞ്ചേരിയും നല്ല ഫോമിലല്ല. അതുകൊണ്ട് തന്നെ മത്സരഫലം പ്രവചനാതീതമായിരിക്കും. കോട്ടക്കലിൽ ആതിഥേയരായ ഹയർ സബാൻ കോട്ടക്കൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ജിംഖാന തൃശ്ശൂരിനെ നേരിടും. തുടർച്ചയായ നാലു പരാജയങ്ങളുമായി വരുന്ന ജിംഖാന നേരിടേണ്ടത് തുടർച്ചയായ നാലു ജയങ്ങളുമായി വരുന്ന ഹയർ സബാൻ കോട്ടക്കലിനെയാണ്‌.

എടപ്പാളിൽ അൽ ശബാബ് ത്രിപ്പനച്ചി നാളെ ഓക്സിജൻ ഫാർമ ജയ എഫ് സിയെ നേരിടും. ബേക്കലിലെ പോരാട്ടം ഹിറ്റാച്ചി തൃക്കരിപ്പൂരും എഫ് സി കൊണ്ടോട്ടിയും തമ്മിലാണ്. നാളെ പട്ടാമ്പിയില്‍ നടക്കുന്ന മത്സരത്തില്‍ അജിത് പരിശീലിപ്പിക്കുന്ന മെഡിഗാഡ് അരീക്കോട് സുഹൈല്‍ പരിശീലിപ്പിക്കുന്ന മെട്ടമ്മല്‍ ബ്രദേഴ്സ് കെഎഫ്സി കാളിക്കാവിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal