ഇൻസൈറ്റ് പനമരത്തെ ആറു വെട്ടു വെട്ടി ഡൈനാമോസ്

- Advertisement -

വയനാട് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ വിജയവുമായി ഡൈനാമോസ് അമ്പലവയൽ. ഇൻസൈറ്റ് പനമരത്തെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഡൈനാമോസ് അമ്പലവയൽ തകർത്തത്. പനമരത്തിന്റെ സമ്പൂർണ്ണ പരാജയം ഉതോടെ പൂർത്തിയായി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ഇൻസൈറ്റ് പനമരം ഇതോടെ പരാജയപ്പെട്ടു. ഡൈനാമോസിന് മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും ഒരു പരാജയവുമാണുള്ളത്.

ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ വയനാട് ഫാൽക്കൺസും എ എഫ് സി അമ്പലവയലും രണ്ടു ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ഫാൽക്കൺസിന്റെ രണ്ടാം സമനിലയാണിത്. രണ്ടു സമനിലയും ഒരു പരാജയവുമുൾപ്പെടെ വെറും രണ്ടു പോയന്റു മാത്രമുള്ള ഫാൽക്കൺസ് ഇതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി.

ഇന്നു നടക്കുന്ന നിർണ്ണായക മത്സരങ്ങളിൽ നോവ അരപ്പറ്റ ഇലവൻ ബ്രദേഴ്സ് മുണ്ടേരിയേയും, മഹാത്മാ എഫ് സി ഓക്സ്ഫോഡ് എഫ് സിയേയും നേരിടും.

Advertisement