ഡി മരിയ ഹാട്രിക്കിൽ മുസാഫിർ എഫ് സി അൽ മദീന

കുന്നമംഗലത്ത് 2 – 0 നു പിറകിൽ നിന്ന ശേഷം ഫ്രണ്ട്‌സ് മമ്പാടിനെ മറികടന്നു മുസാഫിർ എഫ് സി അൽ മദീനക്ക് വിജയം. ഇതിഹാസ താരം അയൂബ്‌ക്കായുടെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു മുസാഫിർ എഫ് സി അൽ മദീനയുടെ തിരിച്ചുവരവ്.  നൈജീരിയൻ താരം ടാങ്കോയും ഇനാഷ് റഹ്മാനും ഗോൾ കണ്ടെത്തിയപ്പോൾ തുടക്കത്തിൽ തന്നെ 2 -0 നു ഫ്രണ്ട്‌സ് മമ്പാട് മുന്നിലെത്തി. സീസണിലെ രണ്ടാം പരാജയം മുസാഫിർ എഫ് സി മണത്തപ്പോഴാണ് ഡി മരിയ രക്ഷകനായത്. എക്സ്ട്രാ ടൈമിലെ വിജയ ഗോളടക്കം മൂന്ന് ഗോളുകൾ അടിച്ചു അൽ മദീനയെ ഡി മരിയ അടുത്ത റൗണ്ടിലേക്ക് കടത്തി.

picsart_12-07-02-03-39

ആവേശ പോരാട്ടം പ്രതീക്ഷിച്ച കർക്കിടാംകുന്നിൽ ഗോൾ രഹിത സമനില ആവർത്തിച്ചു. വിരസമായ മത്സരത്തിൽ ഫിഫ മഞ്ചേരി ജിയോണി മൊബൈൽ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിലെ വിജയികളെ കണ്ടെത്താൻ വേണ്ടി മത്സരം വീണ്ടും നടത്തും. ഈ മത്സരം സമനിലയിലായതോടെ ജിയോണി മൊബൈൽ ഉഷ എഫ് സി സീസണിലെ അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്.

fifa

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ ഫിഫ മഞ്ചേരിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ കളിക്കാനിറങ്ങിയ ശാസ്താ മെഡിക്കൽസിനെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം 3 -1 നു  പരാജയപ്പെടുത്തി. സൂപ്പർ സ്റ്റുഡിയോക്കു വേണ്ടി ഇർഷാദും അജ്‌മലും ഗോൾ നേടിയപ്പോള്‍  ശാസ്താ മെഡിക്കൽസിന്റെ  ആശ്വാസ ഗോൾ ഷാനിദിന്റെ ബൂട്ടിൽ നിന്നായിരുന്നു.  ഈ സീസണിൽ സൂപ്പർ സ്റ്റുഡിയോ  ഒരു മത്സരത്തിൽ മാത്രമേ പരാജയം രുചിച്ചിട്ടുള്ളു.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal