ഡി മറിയയുടെ ഗോളിൽ എഫ് സി കൊണ്ടോട്ടി തീർന്നു

സീസൺ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തുടങ്ങിയത് എഫ് സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു. വീണ്ടും എഫ് സി കൊണ്ടോട്ടിയെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയപ്പോഴും വിജയമാവർത്തിക്കാൻ അൽ മദീന ചെർപ്പുള്ളശ്ശേരി മടിച്ചില്ല. ഡി മറിയയുടെ ഏക ഗോളിന്റെ ബലത്തിൽ ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി വിജയിച്ചു കയറി. നാളെ ഒളവണ്ണയിൽ അൽ ശബാബ് തൃപ്പനച്ചി ടൗൺ ടീം അരീക്കോടിനെ നേരിടും.

കൊളത്തൂർ അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന ദിവസം അൽ ശബാബ് തൃപ്പനച്ചിക്ക് തകർപ്പൻ ജയം. ബേസ് പെരുമ്പാവൂരിനെതിരെ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമാണ് തൃപ്പനച്ചി ഇടിച്ചുകയറിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. കൊളത്തൂരിൽ നാളെ എ വൈ സി ഉച്ചാരക്കടവ് എഫ് സി കൊണ്ടോട്ടിയെ നേരിടും.

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് എതിരില്ലാത്ത ഒരു ഗോളിന് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി. ഇത് മൂന്നാം തവണയാണ് ബ്ലാക്കിന്റെ കയ്യിൽ നിന്ന് ഹണ്ടേഴ്സ് പരാജയം ഏറ്റുവാങ്ങുന്നത്. നാളെ ആലത്തൂരിൽ ജിംഖാന തൃശ്ശൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും.

 

Previous articleവീണ്ടും ലക്കി സോക്കറിനു മുന്നിൽ ഫിഫ വീണു, ആലുവ സെമിയിൽ
Next articleലാപ്പാസില്‍ അര്‍ജന്റീനയ്ക്ക് അഗ്നി പരീക്ഷണം