ഇരട്ടഗോളുമായി ഡി മറിയ, മുസാഫിർ എഫ് സി അൽ മദീനക്കു ജയം

- Advertisement -

തുവ്വൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് തകർപ്പൻ വിജയം. ടൗൺ ടീം അരീക്കോടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി തുവ്വൂരിൽ പരാജയപ്പെടുത്തിയത്. മദീനയ്ക്കു വേണ്ടി ഡി മറിയ ഇരട്ടഗോളുകൾ നേടി. അനുകുട്ടനായിരുന്നു മദീനയുടെ ഗോൾ പട്ടിക ആദ്യം തുറന്നത്. ജിംഖാന തൃശ്ശൂർ സീസണിൽ മദീനയെ നേരിട്ടപ്പോഴൊക്കെ പരാജയപ്പെടുകയായിരുന്നു.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് ത്രിപ്പനച്ചിയെ ഉഷാ എഫ് സി തകർത്തു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഉഷാ എഫ് സിയുടെ ജയം. അവസാനം മാവൂരിൽ ഏറ്റുമുട്ടിയപ്പോൾ അൽ ശബാബ് ത്രിപ്പനച്ചിയോടേറ്റ പരാജയത്തിന് ഇതോടെ ഉഷാ എഫ് സി കണക്കു തീർത്തു.

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മെഡിഗാഡിന്റെ ജയം. ഹണ്ടേഴ്സ് കൂത്തുപറമ്പിന്റെ സീസണിലെ തുടർച്ചയായ പന്ത്രണ്ടാം പരാജയമാണിത്. അഖിലേന്ത്യാ സെവൻസിൽ ഇതുവരെ ഹണ്ടേഴ്സ് കൂത്തുപറമ്പിന് വിജയമില്ല.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement