ഡി മറിയ പറന്നെത്തി, അൽ മദീനക്ക് വണ്ടൂർ സെമിയിൽ ജയം

നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡി മറിയ സെവൻസ് കളത്തിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വിജയം. വണ്ടൂർ അഖിലേന്ത്യാ സെവൻസിലായിരുന്നു ഇന്ന് ഡിമറിയയും അൽ മദീനയും ജയത്തോടെ കയറിയത്. ഇന്ന് സ്കൈ ബ്ലൂ എടപ്പാളിനെ നേരിട്ട അൽ മദീന ചെർപ്പുളശ്ശേരി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഡി മറിയ തുടക്കം മുതൽ മികച്ച കളിയാണ് ഇന്ന് കാഴ്ചവെച്ചത്. ഡി മറിയയുടെ ഡ്രിബിളുകളും ഷോട്ടുകളും കാണികളുടെ കയ്യടി വാങ്ങി.

അൽ മദീനക്കായി ജോസെഫ് ഒരു ഗോൾ നേടി. സെൽഫിലൂടെ ആയിരുന്നു മറ്റൊരു ഗോൾ പിറന്നത്‌. സെമി ഫൈനൽ ലീഗിലെ അൽ മദീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. നാളെ വണ്ടൂരിൽ മത്സരമില്ല.

Exit mobile version