മാവൂരിൽ ഇന്ന് മരണപ്പോര്

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് കോഴിക്കോടിന്റെ ശക്തികളും മലപ്പുറത്തിന്റെ ശക്തികളും നേർക്കുനേർ. റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടുമ്പോൾ ഇന്ന് തീപാറും. സീസണിൽ ഇതു രണ്ടാം തവണയാണ് ഇരുടീമുകളും ഏറ്റു മുട്ടുന്നത്. മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനായിരുന്നു. അന്ന് വിജയഗോൾ നേടിയത് ഇർഷാദും. ഇന്നു ഇറങ്ങുമ്പോഴും നിർണായകമാവുക ഇർഷാദിന്റെ ഫോം തന്നെയാകും.

വിജയം തുടരാൻ കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്നു മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ബേസ് പെരുമ്പാവൂരിനെ നേരിടും. പരാജയമറിയാത്ത ഒമ്പതു മത്സരങ്ങൾ കഴിഞ്ഞാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി എത്തുന്നത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആതിഥേയരായ ഫിഫാ മഞ്ചേരി ഇറങ്ങും. എഫ് സി പെരിന്തൽമണ്ണയാണ് ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. അവസാന ആറു മത്സരങ്ങളും പരാജയപ്പെട്ടാണ് എഫ് സി പെരിന്തൽമണ്ണ വരുന്നത്. കുട്ടന്റെ തുടർച്ചയായ രണ്ടു മത്സരങ്ങളിലെ ഹാട്രിക്കാണ് ഫിഫാ മഞ്ചേരിയെ ശക്തമാക്കുന്നത്.

എടപ്പാളിൽ ഇന്ന് അൽ ശബാബ് ത്രിപ്പനച്ചി മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ നേരിടും. കുപ്പൂത്ത് ഇന്ന് ജിയോണി മൊബൈൽ ഉഷാ എഫ് സിയും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടുമാണ് മത്സരം. എടത്തനാട്ടുകരയിൽ ടൗൺ ടീം അരീക്കോട് എഫ് സി പെരിന്തൽമണ്ണയെ നേരിടും.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal