നാണം കെട്ട് പി സി എസ് അക്കാദമി, കൊച്ചിൻ പോർട്ട് അടിച്ച് കയറ്റിയത് പതിനൊന്നു ഗോളുകൾ

തൃക്കരിപ്പൂർ നടക്കുന്ന നാല്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്നലെ കണ്ടത് ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്ന്. പ്രവീൺ ചാക്കോ അക്കാദമി പാലക്കാടിന്റെ ടീമിനെ ഇന്നലെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് തോൽപ്പിച്ചത് ഒന്നും രണ്ടും ഗോളുകൾക്കല്ല പതിനൊന്നു ഗോളുകൾക്ക്. മടങ്ങുമ്പോൾ പതിനൊന്നു പേർക്കും ഒരോ ഗോൾ വീതം വെച്ചെടുക്കാൻ പാകത്തിൽ.

ഇന്ന് നടക്കുന്ന അവസാന ക്വാർട്ടർ പോരാട്ടത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് എസ് ബി ഐയെ നേരിടും. ഇടുക്കി യൂണിറ്റി സോക്കറിനെ പരാജയപ്പെടുത്തിയാണ് എസ് ബി ഐ ക്വാർട്ടറിൽ കടന്നത്. ഇന്ന് രാത്രി എട്ടിനു നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ വിജയിക്കുന്നവർ സെമിയിൽ കേരള പോലീസിനെ നേരിടും.

വിവരങ്ങൾ : റസീൻ സി

Previous articleപുത്തൻ കരാറൊപ്പിട്ട്‌ ജെസെ ലിംഗാർഡ്
Next articleനൈനാംവളപ്പിൽ ഇന്ന് മുതൽ കുട്ടി ഫുട്ബോൾ എന്ന വലിയ ഫുട്ബോൾ ടൂർണമെന്റ്