
ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ എഫ് സി തൃക്കരിപ്പൂരിനെ നേരിടും. ഇന്ന് രാത്രിയാണ് ഫൈനൽ നടക്കുക. ഇന്നലെ നടന്ന സെമി ഫൈനലിൽ റോയൽ ട്രാവൽസിനെ പരാജയപ്പെടുത്തിയാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ ജയം.
ആതിഥേയരായ അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ചാണ് ടൗൺ എഫ് സി തൃക്കരിപ്പൂർ ഫൈനലിലേക്ക് കടന്നത്. തൃക്കരിപ്പൂർ സീസണിലെ ആദ്യ കിരീടവും സബാൻ കോട്ടക്കൽ സീസണിലെ നാലാം കിരീടവുമാണ് ലക്ഷ്യം ഇടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial