ചെമ്മാണിയോട് ഇന്ന് അൽ മിൻഹാൽ vs ശാസ്താ മെഡിക്കൽസ് ഫൈനൽ

- Advertisement -

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ഇന്ന് അൽ മിൻഹാൽ വളാഞ്ചേരി ശാസ്താ മെഡിക്കൽസിനെ നേരിടും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ അൽ മിൻഹാൽ വളാഞ്ചേരി ലിൻഷാ മെഡിക്കൽസിനെ തോൽപ്പിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. ഇന്നലെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ ജയം. അഗ്രിഗേറ്റിൽ 3-2 എന്ന സ്കോറിനാണ് മിൻഹാൽ ഫൈനലിലേക്ക് കടന്നത്. ആദ്യ പാദം എതിരില്ലാത്ത ഒരു ഗോളിന് ലിൻഷ ജയിച്ചിരുന്നു.

കഴിഞ്ഞ ദിവസം സെമിയുടെ രണ്ടാം പാദത്തിൽ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ശാസ്ത ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ശാസ്തയുടേ വിജയം. ആദ്യ പാദത്തിൽ 3-1 എന്ന സ്കോറിനും ശാസ്താ മെഡിക്കൽസ് വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement