ചാലിശ്ശേരിയിൽ ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ

- Advertisement -

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ. ഇന്നലെ ചാലിശ്ശേരിയിൽ നടന്ന രണ്ടാം പാദ സെമിയിൽ ബേസ് പെരുമ്പാവൂരിനെതിരെ വൻ വിജയം നേടിയതോടെയാണ് ലിൻഷ ഫൈനൽ ഉറപ്പിച്ചത്. ഇന്നലെ 4-1 എന്ന സ്കോറിനാണ് ലിൻഷ ജയിച്ചത്. ആദ്യ പാദത്തിൽ 2-1 എന്ന സ്കോറിൽ ബേസ് പെരുമ്പാവൂർ ജയിച്ചിരുന്നു. അഗ്രിഗേറ്റ് 5-3 എന്ന സ്കോറിന് സ്വന്തമാക്കിയാണ് ലിൻഷ ഫൈനലിൽ കടന്നത്.

ലിൻഷയുടെ സീസണിലെ എട്ടാം ഫൈനലാണിത്. മൂന്ന് കിരീടം ഇതുവരെ ഉയർത്തിയിട്ടുള്ള ലിൻഷ നാലാം കിരീടമാണ് ചാലിശ്ശേരിയിൽ ലക്ഷ്യമിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement