കരീബിയൻസ് ഫുട്ബോളിന് ഇന്ന് തുടക്കം

രണ്ടാമത് കരീബിയൻസ് ഫുട്ബോളിന് ഇന്ന് തളിപ്പറമ്പിൽ തുടക്കമാകും. ഇന്ന് രാത്രി കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതാണ് കരീബിയൻ ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്യുക. ആദ്യ മത്സരത്തിൽ സീസണ മിന്നുന്ന ഫോമിലുള്ള ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. രാത്രി 8നാണ് മത്സരം നടക്കുക.

കഴിഞ്ഞ വർഷം സെവൻസ് ഫുട്ബോളിന്റെ മുഖം തന്നെ കരീബിയൻസ് ഫുട്ബോൾ മാറ്റിയിരുന്നു. ഡിജിറ്റലായി ഒരു ടൂർണമെന്റ് എങ്ങനെ നടത്താം എന്ന് മാതൃകയായ കരീബിയൻസ് ടൂർണമെന്റ് കഴിഞ്ഞ വർഷം നിരവധി മികച്ച ടൂർണമെന്റ് പുരസ്കാരങ്ങളും സ്വന്തമാക്കി. ഇത്തവണയും സെവൻസ് ലോകത്ത് ഇതുവരെ കാണാത്ത പല അത്ഭുതങ്ങളും തളിപ്പറമ്പിൽ കാണാൻ കഴിയും. വാനിഷിംഗ് സ്പ്രേ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ കരീബിയൻസ് സെവൻസിൽ ഉണ്ടാകുമെന്ന് ഇപ്പോൾ തന്നെ ഉറപ്പായിട്ടുണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹിയറിംഗില്‍ പരാജയപ്പെട്ടു, ഡിക്കോക്കിനും പിഴ
Next articleരാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായി സവായി മാന്‍സിംഗ് സ്റ്റേഡിയം