ബ്രൂസിനും മമ്മദിനും ഇരട്ട ഗോൾ, സ്മാക്ക് സബാന് വൻ വിജയം

- Advertisement -

വലപ്പാട് അഖിലേന്ത്യാ സെവൻസിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിന് വൻ വിജയം. എഫ് സി ഗോവയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് സബാൻ കോട്ടക്കൽ ഇന്ന് തകർത്തത്. കഴിഞ്ഞ സീസണിൽ മെഡിഗാഡിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടുള്ള ബ്രൂസ്-മമ്മദ് സംഖ്യം ആണ് ഇന്ന് സബാന്റെ‌ കുപ്പായത്തിൽ തിളങ്ങിയത്.

മമ്മദും ബ്രൂസും ഇന്ന് സബാനു വേണ്ടി ഇരട്ട ഗോളുകൾ നേടി. ബെഞ്ചമിനും സബാനു വേണ്ടി ഇന്ന് ലക്ഷ്യം കണ്ടു. എടത്തനാട്ടുകരയിൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയോട് പരാജയപ്പെട്ടായിരുന്നു സബാൻ സീസൺ തുടങ്ങിയത്. ആ‌ പരാജയത്തിൽ നിന്ന് ഇതോടെ സബാൻ കരകയറി.

നാളെ വലപ്പാട് അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജയ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement