ബ്ലാക്ക് & വൈറ്റ് തുവ്വൂരും നേടി. കാളിക്കാവിനെ തകർത്ത് രണ്ടാം കിരീടം കോഴിക്കോട്ടേക്ക്

- Advertisement -

കിംഗ്സ് ലീയും അഡബയോറും നിറഞ്ഞാടിയപ്പോൾ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് തുവ്വൂരിന്റെ മണ്ണിൽ അടിതെറ്റി. തങ്ങളുടെ സീസണിലെ രണ്ടാം കിരീടം ബ്ലാക്ക് & വൈറ്റ് കോഴിക്കോട് കാളിക്കാവിനെ പരാജയപ്പെടുത്തി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാക്കിന്റെ വിജയം.

സീസണിൽ ഇതുവരെ കാളിക്കാവിനെ മറികടക്കാൻ കഴിയാതിരുന്ന ബ്ലാക്കിന് നിർണായക പോരാട്ടത്തിൽ പഴയ ഓർമ്മകളിൽ നിന്നു രക്ഷപ്പെടണമായിരുന്നും തുടക്കം മുതലേ ആക്രമിച്ചു കളിച്ച ബ്ലാക്ക് & വൈറ്റ് കോഴിക്കോടും കെ എഫ് സി കാളിക്കാവും ഒപ്പത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കേയായിരുന്നു കിംഗ്സ് ലീയുടെ മികവാർന്ന ഫിനിഷ്. ഗോൾ വീണതോടെ കാളിക്കാവ് ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടി. എതിർഭാഗത്ത് ഗോളടിച്ച കിംഗ്സ് ലീ ബ്ലാക്കിന്റെ പോസ്റ്റിലേക്ക് കെ എഫ് സി തൊടുത്ത ഗോളെന്നുറച്ച ഷോട്ട് തടുത്തു കൊണ്ട് രക്ഷകനുമായി.

കാളിക്കാവിന്റെ സ്റ്റോപ്പർ ബാക്കിന്റെ അബദ്ധം മുതലെടുത്ത അഡബയോർ ബ്ലാക്ക് & വൈറ്റിന്റെ രണ്ടാം ഗോളും നേടി. ഒരു തിരിച്ചുവരവിൽ പിന്നെയും പ്രതീക്ഷ അർപ്പിച്ച കാളിക്കാവിന്റെ കളിക്കാർ പൊരുതാനുറച്ചു. നാസറിന്റെ ലോംഗ് റേഞ്ചർ ഗോൾ ആ ശ്രമങ്ങൾക്കുള്ള ഫലമായി‌. പക്ഷെ കിരീടം ബ്ലാക്കിന്റെ കയ്യിൽ നിന്നെടുക്കാൻ കാളിക്കാവിനായില്ല. ഫുൾടൈം വിസിൽ വീണപ്പോൾ ബ്ലാക്കിന് സീസണിലെ രണ്ടാം കിരീടം.

Advertisement