മദീനയെ മറികടന്ന് ബ്ലാക്ക് & വൈറ്റ്, തുവ്വൂരിൽ കാളികാവുമായി ഫൈനലിൽ മുട്ടും

- Advertisement -

റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും തമ്മിലുള്ള കണക്ക് തുവ്വൂരിലും തീർന്നേക്കില്ല. പക്ഷെ തൽക്കാലം മുൻതൂക്കം തങ്ങൾക്കു തന്നെയെന്ന് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് തുവ്വൂരിൽ ഉറപ്പിച്ചു. രണ്ടാം പാദ സെമി ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ആദ്യ പാദത്തിൽ നേടിയ വിജയത്തൊന്റെ ഫലമായി ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഫൈനലിലേക്ക് കടന്നു. ആദ്യ പാദത്തിൽ മദീനയെ 3-2 എന്ന സ്കോറിന് ബ്ലാക്ക് തോൽപ്പിച്ചിരുന്നു.

നാളെ നടക്കുന്ന ഫൈനലിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് നേരിടാൻ പോകുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെയാണ്. ബ്ലാക്ക് & വൈറ്റ് കോഴിക്കോടും കാളിക്കാവും ഈ സീസണിൽ മൂന്നു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്നു തവണയും ജയം കാളിക്കാവിനായിരുന്നു. മൂന്നിലും പിഴച്ച ബ്ലാക്കിന് നാളെ വിജയിക്കാനാകുമോ എന്നതാണ് ചോദ്യം.

ഫിഫാ മഞ്ചേരിയെ സെനി ഫൈനലിൽ വീഴ്ത്തിയാണ് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് ഫൈനലിന് എത്തുന്നത്. കാളിക്കാവിന്റെ നാലാം ഫൈനലാണിത്. കളിച്ച മൂന്നു ഫൈനലിക് രണ്ടിലും കാളിക്കാവ് കപ്പുയർത്തിയിരുന്നു. ബ്ലാക്കിന്റെ അഞ്ചാം ഫൈനലാണിത്. മുണ്ടൂരിലൊഴികെ ബാക്കി എല്ലാവിടേയും ബ്ലാക്ക് കിരീടം കൈവിട്ടിരുന്നു. സമീപകാലത്തെ മികച്ച ഫോമിലാണ് ബ്ലാക്കിന്റെ പ്രതീക്ഷ.

 

Advertisement