
കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലെ രണ്ടാം സെമി ഫൈനലിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും. ഇന്നു ആദ്യ പാദ സെമിയിൽ ഇരുവരും ഇറങ്ങുമ്പോൾ ബ്ലാക്കിനെ കഴിഞ്ഞ ആഴ്ച മാവൂരിലേറ്റ തോൽവിയുടെ പക നെഞ്ചിലുണ്ടാകും. മാവൂരിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 3-2 എന്ന സ്കോറിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചിരുന്നു. അന്ന് ബ്ലാക്കിന്റെ അഡബയോർ ചുവപ്പു കാർഡും വാങ്ങിയിരുന്നു.
എടപ്പാളിൽ അൽ ശബാബ് ത്രിപ്പനച്ചി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും. എടപ്പാളിൽ കഴിഞ്ഞ മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ 4-2 എന്ന സ്കോറിന് അൽ മദീന പരാജയപ്പെടുത്തിയിരുന്നു. മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ വിവാദ ഗോളിൽ തോല്‍പ്പിച്ചാണ് അൽ ശബാബ് ത്രിപ്പനച്ചി വരുന്നത്.
കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവ് എഫ് സി തൃക്കരിപ്പൂരിനെ നേരിടും. സീസണിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. കർക്കിടാംകുന്നിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ പെനാൾട്ടി ഷൂട്ടൗട്ടിൽ എഫ് സി തൃക്കരിപ്പൂർ വിജയിച്ചിരുന്നു.
മഞ്ചേരിയിൽ നാളെ ജിയോണി മൊബൈൽ ഉഷാ എഫ് സിയും ബേസ് പെരുമ്പാവൂരും തമ്മിലാണ് മത്സരം.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal