പെനാൾട്ടി വിവാദത്തിന് ഒടുവിൽ ബ്ലാക്ക് കളം വിട്ടു, സൂപ്പർ ഫൈനലിൽ

- Advertisement -

മഞ്ചേരി അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനൽ വിവാദ പെനാൾട്ടിയിൽ തട്ടി അവസാനിച്ചു. അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും ഇറങ്ങിയ രണ്ടാം പാദ സെമി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോ ആയിരുന്നു വിവാദമുണ്ടായത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച സെമി ഫൈനലിൽ വിജയികളെ കണ്ടെത്താൻ പെനാൾട്ടി ഷൂട്ടൗട്ട് മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ.

ഇരു ടീമുകളും പെനാൾട്ടിയിൽ ഒപ്പത്തിനൊപ്പം പോകുമ്പോൾ സൂപ്പർ സ്റ്റുഡിയോ താരം ഡാനിയൽ എടുത്ത പെനാൾട്ടി ബ്ലാക്കിന്റെ ഗോൾ കീപ്പർ തടുത്തെങ്കിലും റഫറി ഫൗൾ വിളിച്ചു. ഗോൾ ലൈൻ വിട്ടു മുന്നോട്ടി ചാടി എന്നതായിരുന്നു കാരണം. തുടർന്നു കിക്ക് വീണ്ടും എടുത്ത ഡാനിയൽ ലക്ഷ്യം കണ്ടു. ബ്ലാക്കിന്റെ അടുത്ത കിക്കെടുത്ത നവാസിനാകട്ടെ ലക്ഷ്യത്തിലെത്തിക്കാൻ ആയുമില്ല. കളി അവസാനിക്കാൻ ഒരു കിക്ക് മാത്രം ബാക്കി ഇരിക്കെ സൂപ്പറിനായിരുന്നു മുൻതൂക്കം. പക്ഷെ സേവ് ഫൗൾ എല്ലായിരുന്നു എന്ന ആരോപണവുമായി വീഡിയോ തെളിവോടേ ആൾക്കാർ എത്തിയതോടെ മത്സരം നിർത്തിവെച്ചു. അവസാനം കിക്കെടുക്കാൻ കൂട്ടാക്കാത്ത ബ്ലാക്കിനെ ഒഴിവാക്കി സൂപ്പറിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു‌.

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ അഞ്ചാം ഫൈനലാണിത്. മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലുള്ള വിജയികളാകും സൂപ്പറിനെ ഫൈനലിൽ നേരിടുക.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement