മദീന വീണു, ബ്ലാക്ക് ആൻഡ് വൈറ്റിന് കന്നി കിരീടം

- Advertisement -

അഡബയോർ എന്ന മാന്ത്രികന്റെ ഇരട്ട ഗോളുകളുടെ മികവിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന് തങ്ങളുടെ സീസണിലെ ആദ്യ കിരീടം. മൂന്നു ഫൈനലുകളിൽ നഷ്ടമായ കിരീടമാണ് മുണ്ടൂരിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എന്ന വമ്പന്മാരെ കീഴടക്കി ബ്ലാക്കിന്റെ പട നേടിയത്.

ഫൈനൽ നിർഭാഗ്യങ്ങൾ മറികടക്കണമെന്നുറച്ചായിരുന്നു ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ ഇന്നലെ രാത്രിയത്തെ അങ്കം കുറിക്കൽ. തുടക്കം മുതലെ ശക്തരിൽ ശക്തരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് വെള്ളംകുടിപ്പിച്ചു. അഡബയോറും ആഷിഖ് ഉസ്മാനും മുന്നിൽ അൻഷിദ് ഖാൻ മാത്രമാണ് പലപ്പോഴുക് തടസ്സമായത്.
തനിക്ക് ലഭിച്ച ത്രൂ പാസിൽ നിന്ന് അൻഷിദ് ഖാനെ കാലുകൾക്കിടയിൽ കൂടെ ഷോട്ട് ഉതിർത്തു കൊണ്ട് അഡബയോറാണ് മുണ്ടൂരിലെ ആദ്യ വെടിപൊട്ടിച്ചത്.

രണ്ടാം ഗോൾ മദീന താരത്തിന്റെ മിസ്പാസിൽ നിന്നായിരുന്നും മിസ്പാസ് ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്നേറ്റുവാങ്ങിയ അഡബയോർ ഒറ്റയ്ക്കു കുതിച്ച് വാഹിദിനേയും സഫീറിനേയും മറികടന്ന് അവസാനം അൻഷിദ് ഖാനെയും കാഴ്ചക്കാരാക്കി 2-0 എന്ന സ്കോറിന് കിരീടം എടുക്കുകയായിരുന്നു. അൽ മദീൻ ചെർപ്പുള്ളശ്ശേരിയുടെ ഏഴാം കിരീടം എന്ന ലക്ഷ്യത്തിന് അടുത്ത ഫൈനൽ വേദിവരെ കാത്തിരിക്കേണ്ടി വരും. മുണ്ടൂർ ടൂർണമെന്റിലെ മികച്ച താരമായി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ഡി മറിയയെ തിരഞ്ഞെടുത്തു. മികച്ച സ്റ്റോപ്പർ ഇല്യാസും, മികച്ച ഫോർവേർഡ് താരം അഡബയോറുമാണ്.

Advertisement