കുപ്പൂത്തിലെ കണക്കു തീർക്കാൻ ബ്ലാക്ക് മെഡിഗാഡിനെതിരെ

- Advertisement -

ബ്ലാക്ക് & വൈറ്റ് കോഴിക്കോടും മെഡിഗാഡ് അരീക്കോടും സീസണിൽ ഒരു തവണ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ, അങ്ങ് കുപ്പൂത്തിൽ. അന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ മെഡിഗാഡ് അരീക്കോട് ബ്ലാക്കിനെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള പകരം വീട്ടുകയാകും ഇന്നു തുവ്വൂരിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ ലക്ഷ്യം. അവസാന രണ്ടു മത്സരങ്ങളും ജയിച്ചാണ് മെഡിഗാഡ് അരീക്കോട് വരുന്നത്.

വളാഞ്ചേരിയിൽ ഇന്നു മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ജയ എഫ് സി തൃശ്ശൂരിനെ നേരിടും. കുപ്പൂത്തിലായിരുന്നു അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്നു അൽ മദീന ചെർപ്പുളശ്ശേരിയെ ജയാ എഫ് സി വെള്ളം കുടിപ്പിച്ചിരുന്നു. അതാവർത്തിക്കാനാകും ജയ ഇറങ്ങുക. അൽ മദീന എന്നാൽ മികച്ച ഫോമിലാണ് എന്നുള്ളത് കൊണ്ട് തന്നെ എളുപ്പത്തില ജയയെ പരാജയപ്പെടുത്താം എന്ന ആത്മവിശ്വാസത്തിലാണ്.

കൊണ്ടോട്ടിയിൽ കെ ആർ എസ് കോഴിക്കോടും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലാണ് മത്സരം. മുണ്ടൂരിൽ ജിംഖാന തൃശ്ശൂരും ജവഹർ മാവൂരും തമ്മിലാണ് മത്സരം.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement