ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഇനി റോയൽ ട്രാവൽസ് എഫ് സി കോഴിക്കോട്

കോഴിക്കോടിന്റെ പ്രിയ സെവൻസ് ക്ലബായ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഇനിമുതൽ റോയൽ ട്രാവൽസ് എഫ് സി കോഴിക്കോട് എന്ന പേരിലാകും ഫുട്ബോൾ ലോകം വാഴുക. മൂന്നു വർഷമായി ബ്ലാക്ക് & വൈറ്റ് ഏറ്റെടുത്തു നടത്തുന്ന റോയൽ ട്രാവൽസിന് ഇനി ക്ലബ് സ്വന്തം പേരിൽ മൈതാനത്തിൽ ഇറക്കാം.

സെവൻസ് ഫുട്ബോൾ അസോസിയേഷൻ നിയമ പ്രകാരം ഒരു ക്ലബ് സ്പോൺസർഷിപ്പ് കാലാവധി മൂന്നു സീസൺ പൂർത്തിയാക്കിയാൽ മാത്രമേ ക്ലബിന്റെ പേര് മാറ്റാൻ പറ്റുകയുള്ളൂ. ഈ നിയമം പാലിച്ചാണ് റോയൽ ട്രാവൽസിന്റെ നടപടികൾ.

കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനവുമായി സെവൻസ് ലോകത്ത് കയ്യടികൾ വാങ്ങിയ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് പുതിയ പേരിലും തിളങ്ങുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ അൽ മദീന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമായിരുന്നു ബ്ലാക്ക് & വൈറ്റ്. ആറു കിരീടങ്ങളാണ് ബ്ലാക്ക് & വൈറ്റ് കഴിഞ്ഞ സീസണിൽ നേടിയത്. പുതിയ സീസണിൽ മികച്ച ലൈനപ്പുമായാകും റോയൽ ട്രാവൽസ് എഫ് സി എത്തുക എന്നാണ് അറിയാൻ സാധിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയ്ക്ക് രണ്ടാം ജയം, കൊറിയയെ തകര്‍ത്ത് ചൈന
Next articleപരമ്പര സമനിലയിലാക്കി സിംബാബ്‍വേ, സ്കോട്‍ലാന്‍ഡിനെതിരെ വിജയം 6 വിക്കറ്റിനു