വണ്ടൂരിലും എടക്കരയിലും ഇന്ന് തീ പാറും പോരാട്ടം

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നറിയാം ഫൈനലിൽ ആരിറങ്ങുമെന്ന്. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഇന്ന് കെ ആർ എസ് കോഴിക്കോട് എഫ് സി തൃക്കരിപ്പൂരിനെ നേരിടും. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോട് എഫ് സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയിരുന്നു. വിജയികൾ ഫൈനലിൽ ഹയർ സബാൻ കോട്ടക്കലിനെ നേരിടും.

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിലും ഇന്ന് രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരമാണ്. എ വൈ സി ഉച്ചാരക്കടവും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റുമാണ് ഫൈനൽ ബർത്തിനു വേണ്ടി ഇറങ്ങുന്നത്. ആദ്യ പാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എ വൈ സി ഉച്ചാരക്കടവ് വിജയിച്ചിരുന്നു. ഇരുടീമുകളും സീസണിൽ ഇതുവരെ ഫൈനൽ കണ്ടിട്ടില്ല. വിജയികൾ ഫൈനലിൽ അൽ ശബാബ് ത്രിപ്പനച്ചിയെ നേരിടും.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ന്യൂകാസിൽ ലക്കി സോക്കർ ആലുവയും തമ്മിലാണ് പോരാട്ടം. അവസാന മത്സരത്തിൽ ഫിഫാ മഞ്ചേരിയെ എടപ്പാളിൽ ലക്കി സോക്കർ ആലുവ അട്ടിമറിച്ചിരുന്നു. അവസാന നാലു മത്സരത്തിൽ മൂന്നും വിജയിച്ചാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വരുന്നത് ഇരുടീമുകളും സീസണിൽ ആദ്യമായാണ് ഏറ്റുമുട്ടുന്നത്.

എടപ്പാളിൽ ഹയർ സബാൻ കോട്ടക്കൽ മുസാഫിർ എഫ് സി അൽ മദീന പോരാട്ടമാണ്. കഴിഞ്ഞ ദിവസം ഇരു ടീമുകളും വണ്ടൂരിൽ സെമിയിൽ ഏറ്റുമുട്ടിയിരുന്നു. ഫൈനൽ പ്രവേശനം വണ്ടൂരിൽ തടഞ്ഞ സബാൻ കോട്ടക്കലിനോട് കണക്കു തീർക്കുക കൂടിയാകും മുസാഫിർ എഫ് സി അൽ മദീനയുടെ ലക്ഷ്യം.

എടത്തനാട്ടുകരയിൽ അൽ ശബാബ് ത്രിപ്പനച്ചി ഇന്ന് ജിയോണി മൊബൈൽ ഉഷാ എഫ് സിയെ നേരിടും. ഇതിനു മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ഉഷാ എഫ് സിക്കായിരുന്നു. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി ഇന്ന് ഹണ്ടേഴ് കൂത്തുപറമ്പിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal