നീലേശ്വരം സെവൻസിൽ നിർത്തിയ ഇടത്തു നിന്ന് തുടങ്ങിയിരിക്കുകയാണ് ഷൂട്ടേഴ്സ് പടന്ന. ബേക്കലിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ ഷൂട്ടേഴ്സ് വിജയിച്ചു. കെ ആർ എസ് കോഴിക്കോടിനെയാണ് ഷൂട്ടേഴ്സ് പടന്ന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഷൂട്ടേഴ്സിന്റെ വിജയം. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ കിരീടം നേടിയ ടീമാണ് ഷൂട്ടേഴ്സ്. സീസണിൽ ഇതുവരെ ഒരു മത്സരത്തിലും ഷൂട്ടേഴ്സ് പരാജയപ്പെട്ടിട്ടില്ല.

ഇന്ന് ബേക്കലിൽ ഫ്രണ്ട്സ് മമ്പാട് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും

Loading...