ബേക്കലിൽ അൽ മദീനയെ തോൽപ്പിച്ച് മെഡിഗാഡ് അരീക്കോടിന് കിരീടം

ബേക്കൽ അഖിലേന്ത്യാ സെവൻസിന്റെ കിരീടം മെഡിഗാഡ് അരീക്കോട് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ സെവൻസിലെ വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ച് ആണ് മെഡിഗാഡ് അരീക്കോട് കിരീടം ഉയർത്തിയത്. ഏകപക്ഷീയമായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം.

മെഡിഗാഡ് അരീക്കോടിനെ ആദ്യ കിരീടമാണ് ഇത്. അൽ മദീനയുടെ ഈ സീസണിലെ ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരേണ്ടി വരും. സെമി ഫൈനലിൽ സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ സെമിയിലെ വിജയം.

Previous articleരണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ടെന്നീസിലെ വികൃതിചെറുക്കൻ
Next articleരണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെവർവ്വ്, നാടകീയ ജയവുമായി ഇസ്‌നർ