ജൈത്രയാത്ര തുടർന്ന് ബയേൺ,തകർന്നടിഞ്ഞ് കൊളോൻ

- Advertisement -

ബുണ്ടസ് ലീഗയിൽ അജയ്യരായി ബയേൺ മ്യൂണിക്ക് ജൈത്രയാത്ര തുടരുകയാണ്.ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി കൊളോനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബവേറിയന്മാർ തറപറ്റിച്ചു.അഞ്ചാം കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന ബയേൺ ഈ വിജയത്തോട് കൂടി 56 പോയന്റുമായി മുന്നിലാണ്.സമനിലയിൽ കുരുങ്ങി പോയന്റ് ഷെയറുചെയ്യണ്ടി വന്ന ലെപ്സിഗ് 49 പോയന്റുമായി രണ്ടാമതാണ്.

വൻ താരനിരയുള്ള ആൻസലോട്ടിയുടെ ലൈനപ്പിൽ ഇത്തവണ ഗോൾ അടിച്ചത് അത്രയ്ക്ക് താരപരിവേഷമില്ലാത്ത സാവി മാർട്ടിനസും ജുവാൻ ബെർനാടുമാണ്.90ആം മിനുട്ടിൽ റിബെറിയുടെ ഒരു തകർപ്പൻ ഗോളുകൂടി വന്നതോടെ ഹോം മാച്ചിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത കൊളൊനിന്റെ റെക്കോർഡ് കൂടിയാണ് തകർന്നത്.മാർട്ടിനസ് ഗോളടിച്ച ഒരു കളിയിലും ഇത് വരെ ബയേൺ തോറ്റിട്ടില്ല. ഗോൾ വഴങ്ങാതെ നൂറ് മത്സരങ്ങൾ തികച്ച മാനുവൽ നൂയെർ ഈ മത്സരത്തിലും പതിവ് തെറ്റിച്ചില്ല.

18ആം മിനുട്ടിൽ ഒസാകോയുടെ ഒരു തകർപ്പൻ ഹെഡ്ഡ്ർ നുയെർ സേവ് ചെയ്തു.നൂയെറിന്റെ അസാമാന്യമായ റിഫ്ലെക്സ് പ്രകടമായിരുന്നു. അധികം വൈകാതെ തന്നെ ആൻസലോട്ടിയുടെ ചുണക്കുട്ടികൾ കൊളോനിന്റെ ഗോൾവല കുലുക്കി. 25ആം മിനുട്ടിൽ വിദാലിന്റെ ഹുക്കിൽ മാർട്ടിനസിന്റെ ക്ലീൻ ഫിനിഷ്.കളിയിൽ ആധിപത്യം നേടിയ ബയേൺ തുടരെ തുടരെ കൊളോനിനെ അക്രമിച്ചു. ആദ്യപകുതി പിന്നിട്ട് 48ആം മിനുട്ടിൽ മുള്ളറിന്റെ പാസ് പോസ്റ്റിലേക്ക് തിരിച്ചു വിട്ട് ബർനാട് സ്കോർ ചെയ്തു.പരിക്കേറ്റ് പുറത്ത് പോയ കോസ്റ്റയ്ക്ക് പകരം ഇറങ്ങിയ റിബെറി 90ആം മിനുട്ടിൽ വലയിലേക്ക് ബോളടിച്ചിറക്കി.

കാർസലോട്ടിയും പിള്ളേരും ഇനിയിറങ്ങുക ആഴ്സണലിനെതിരെയാണ്.ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരം ചൊവ്വാഴചയാണ്‌.അതിനു ശേഷം അടുത്തയാഴച്ച ബവേറിയന്മാരുടെ അറീനയിൽ വെച്ച് ഫ്രാങ്ക്ഫർട്ടിനോട്.അഞ്ചാം കിരീടത്തിൽ കുറഞ്ഞൊന്നും ബയേണും ആൻസലോട്ടിയും പ്രതീക്ഷിക്കുന്നില്ല.

Advertisement