പറക്കും ബാവ രക്ഷകനായി, ക്ലബ് ഫുട്ബോളിലെ ആദ്യ ജയം എ വൈ സിക്ക്

ബാവ എന്ന ഗോൾ കീപ്പർ വലക്കുമുന്നിൽ പറന്നു രക്ഷകനായ മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ പരാജയപ്പെടുത്തി. ഒതുക്കുങ്ങലിൽ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് എ വൈ സിക്ക് ബാവ രക്ഷകനായത്.

നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് എ വൈ സി ഉച്ചാരക്കടവ് വിജയിച്ചത്. ലിൻഷയുടെ രണ്ട് പെനാൾട്ടികളാണ് ബാവ തടുത്ത് ഇട്ടത്. എവൈസിയുടെ സീസണിലെ തുടർച്ചയായ മൂന്നാം ജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial