Site icon Fanport

ബെയ്സ് പെരുമ്പാവൂരിന് ഗംഭീര വിജയം

വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിന് വിജയം. ഇന്ന് വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സോക്കർ ഷൊർണ്ണൂരിനെയാണ് ബെയ്സ് തകർത്തത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബെയ്സിന്റെ വിജയം. തികച്ചും ബെയ്സ് പെരുമ്പാവൂരിന്റെ സീസണിലെ മികച്ച തുടക്കം അവർ തുടരുന്നതാണ് വലിയാലുക്കലും കാണാനായത്. ഇതുവരെ കളിച്ച എട്ടു മത്സരങ്ങളിൽ ആറിലും ബെയ്സ് പെരുമ്പാവൂർ വിജയിച്ചിട്ടുണ്ട്.

നാളെ വലിയാലുക്കൽ സെവൻസിൽ സബാൻ കോട്ടക്കൽ അൽ മിൻഹാലിനെ നേരിടും.

Exit mobile version