Site icon Fanport

ബെയ്സ് പെരുമ്പാവൂരിനെ തച്ചുടച്ച് കോട്ടക്കലിൽ സബാൻ സെമി ഫൈനലിൽ

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിന്റെ സെമി ലീഗ് ലൈനപ്പ് തീരുമാനമായി. ഇന്നലെ കോട്ടക്കലിൽ സെവൻസിലെ അവസാന ക്വാർട്ടർ ഫൈനലിൽ സബാൻ കോട്ടക്കൽ ബെയ്സ് പെരുമ്പാവൂരുനെ തോൽപ്പിച്ചതോടെയാണ് സെമി ടീമുകൾ തീരുമാനമായത്. സബാൻ താരങ്ങൾ ഗോളടിച്ചു കൂട്ടിയ മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. സീസണിൽ ഇത് നാലാം തവണയാണ് സബാൻ കോട്ടക്കൽ ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ചു വിടുന്നത്.

സബാൻ കോട്ടക്കലിന് പുറമെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, സ്കൈ ബ്ലൂ എടപ്പാൾ, ലിൻഷാ മണ്ണാർക്കാട് എന്നിവരാണ് സെമി ഫൈനലിൽ കടന്നത്. ഇന്ന് കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല.

Exit mobile version