ബെയ്സ് പെരുമ്പാവൂരും സ്കൈ ബ്ലൂ എടപ്പാളും ഇന്ന് നേർക്കുനേർ

സെവൻസിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ബെയ്സ് പെരുമ്പാവൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ അഞ്ചാം മത്സരമാകും ഇത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. കുപ്പൂത്തിൽ ഇരു ടീമുകളുടെയും രണ്ടാം മത്സരമാകും ഇത്. ആദ്യ മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ കെ എഫ് സി കാളികാവിനെ തോൽപ്പിച്ചിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ബെയ്സിന്റെ ജയം.

മറുവശത്ത് ഇറങ്ങുന്ന സ്കൈ ബ്ലൂ എടപ്പാൾ കരുത്തരായ ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ചാണ് എത്തുന്നത്. ടോസിന്റെ ഭാഗ്യത്തിൽ ആയിരുന്നു സ്കോ ബ്ലൂവിന്റെ ജയം.

Exit mobile version