
ഒരിക്കൽ കൂടെ ബെയ്സ് പെരുമ്പാവൂരിനു മുന്നിൽ മുട്ടിടിച്ച് അൽ മദീന. ഇന്നലെ പാലപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിലാണ് ബെയ്സ് പെരുമ്പാവൂർ വീണ്ടും അൽ മദീനയെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബെയ്സിന്റെ വിജയം. ഇതിനുമുമ്പ് തിരൂർ തൂവക്കാടിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്കും മദീന ബെയ്സിനോട് തോറ്റിരുന്നു.
ഇന്ന് പാലപിള്ളിയിൽ ബെയ്സ് പെരുമ്പാവൂർ ഉഷാ തൃശ്ശൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial