ഒരിടവേളയ്ക്ക് ശേഷം ബെയ്സ് പെരുമ്പാവൂരിന് ജയം

- Advertisement -

സീസണിലെ ദയനീയ ഫോമിൽ നിന്ന് ബെയ്സ് പെരുമ്പാവൂരിന് ചെറിയ ആശ്വാസം. ഇന്നലെ പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ഒരു ജയം ബെയ്സ് സ്വന്തമാക്കി‌.അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ബെയ്സ് പെരുമ്പാവൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബെയ്സിന്റെ വിജയം. അവസാന പത്തു മത്സരങ്ങളിൽ ബെയ്സ് പെരുമ്പാവൂരിന്റെ രണ്ടാം ജയം മാത്രമാണിത്. സീസൺ അവിസ്മരണീയമായ രീതിയിൽ തുടങ്ങിയ ബെയ്സ് പിന്നീട് പിറകോട്ട് പോവുകയായിരുന്നു.

ഇന്ന് പാലത്തിങ്ങലിൽ മത്സരമില്ല.

Advertisement