കാളികാവിനെ പെനാൾട്ടിയിൽ വീഴ്ത്തി ബെയ്സ് പെരുമ്പാവൂർ

- Advertisement -

സെവൻസ് അഖിലേന്ത്യാ 2017-18 സീസണിലെ രണ്ടാം രാത്രിയിൽ ജയം യൂണിവേഴ്സൽ ബിൽഡേഴ്സ് ബെയ്സ് പെരുമ്പാവൂരിനൊപ്പം. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശപോരാട്ടത്തിൽ കെ എഫ് സി കാളികാവിൻനെയാണ് പെരുമ്പാവൂർ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ബെയ്സിന്റെ ജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു.

പെനാൾട്ടിയിൽ ആറു കിക്കുകൾ വേണ്ടി വന്നു വിജയികൾ ആരെന്ന് അറിയാൻ. ആദ്യ രണ്ടു കിക്കുകൾ ഇരുടീമിന്റെയും വലയിലേക്ക് തന്നെ കയറി. കാളികാവിന്റെ മൂന്നാമത്തെ കിക്ക് ബാറിൽ തട്ടി. ബെയ്സിന്റെ മൂന്നാമത്തെ കിക്ക് ആവട്ടെ കെ എഫ് സി കാളികാവ് കീപ്പർ തടയുകയും ചെയ്തു. വീണ്ടും പെനാൾട്ടിയിൽ ഒപ്പത്തിനൊപ്പം. അവസാനം കെ എഫ് സിയുടെ ആറാം പെനാൽറ്റി ബെയ്സ് ഗോൾകീപ്പർ ഷാഫി തടഞ്ഞു കൊണ്ട് ബെയ്സിന്റെ ജയം ഉറപ്പിച്ചു.

നാളെ കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement