ബെയ്സ് പെരുമ്പാവൂർ വിജയ വഴിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ട് പരാജയങ്ങൾക്ക് ശേഷം ബെയ്സ് പെരുമ്പാവൂർ വീണ്ടും വിജയ വഴിയിൽ. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെയാണ് ബെയ്സ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബെയ്സിന്റെ വിജയം. ബെയ്സിന്റെ കുപ്പൂത്ത് ഗ്രൗണ്ടിലെ മൂന്നാം വിജയമാണിത്. നേരത്തെ കെ എഫ് സിയെയും സ്കൈ ബ്ലൂവിനെയും ഈ മൈതാനത്ത് ബെയ്സ് തോൽപ്പിച്ചിരുന്നു.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ ഫിഫാ മഞ്ചേരിയെ നേരിടും.