വരന്തരപ്പിള്ളി കണ്ട പൊടിപാറും പോരാട്ടം, സീസൺ മെമ്മറീസ്

0

3, മെഡിഗാഡ് അരീക്കോട് 5-5 ബേസ് പെരുമ്പാവൂർ

Date: March 7

Venue: വരന്തരപ്പിള്ളി

വരന്തരപിള്ളിയിൽ നടന്നതാണ് കളി. ബേസ് പെരുമ്പാവൂരും മെഡിഗാഡും കളത്തിലിറങ്ങിയപ്പോൾ ആരും കരുതിയില്ല അത് ഒരു പത്തു ഗോൾ ത്രില്ലറാകുമെന്ന്. സാക്ഷാൽ മുഹമ്മദ് റാഫിയെ തന്നെ ഇറക്കി പോരിനു ഒരുങ്ങിയ മെഡിഗാഡിനു മുന്നിൽ ബേസ് പെരുമ്പാവൂർ ചെറുതായി പോകുമെന്ന് ബേസിന്റെ സീസണിലെ പ്രകടനങ്ങൾ കണ്ട അധികപേരും കരുതി. പക്ഷെ അട്ടിമറികളും വമ്പന്മാരെ ഞെട്ടിക്കലും ബേസിന് പുതിയ കഥയല്ല.

കളി തുടങ്ങിയപ്പോൾ മുതൽ ഇടവേളകളില്ലാതെ വല കുലുങ്ങി തുടങ്ങി. കെൽവിനും മാർട്ടിനും റാഫിയും ബേസിന്റെ പ്രതിരോധ നിരക്ക് നിരന്തരം ഭീഷണിയായി. മറുഭാഗത്ത് ബേസും കുറച്ചില്ല. റാഫിയുടെ ബൂട്ടിൽ നിന്നു പിറന്ന ഗോൾ അടക്കം 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്ന കളി പെട്ടെന്ന് ബേസിന്റെ കയ്യിൽ നിന്നു വഴുതി 4-2 എന്നായി.

കളി മെഡിഗാഡ് കൊണ്ടു പോയി എന്നു കരുതിയ നിമിഷത്തിൽ വരന്തരപ്പിള്ളിയുടെ ഗ്യാലറിയെ സാക്ഷ്യമാക്കി ബേസിന്റെ തിരിച്ചുവരവ്. നിശ്ചിത സമയം അവസാനിക്കുമ്പോൾ 4-4. കളി എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ മെഡിഗാഡിന്റെ വക വീണ്ടും ഗോൾ. 5-4. പക്ഷെ ബേസ് പതറിയില്ല വീണ്ടും കളിയിലേക്കവർ തിരിച്ചുവന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ 5-5. കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ കമ്മിറ്റി തീരുമാനിച്ചു. റാഫിയെ കൂടാതെ മാർട്ടിനും കെൽവിനും മെഡിഗാഡിനു വേണ്ടി വലകുലുക്കി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.