സോക്കർ ഷൊർണ്ണൂരിന്റെ വലയിൽ ബ്ലാക്കിന്റെ അഞ്ച്

ഇത്തവണ അട്ടിമറികളുടെ സ്വന്തം ടീമായ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിന് അട്ടിമറികളൊന്നും നടത്താനായില്ല. തളിപ്പറമ്പിൽ ശക്തരായ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ കയ്യിൽ നിന്ന് വമ്പൻ പരാജയമാണ് സോക്കറിന് ഏറ്റു വാങ്ങേണ്ടി വന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വിജയം. ബ്ലാക്കിനു വേണ്ടു നവാശ്, കിംഗ്സ് ലീ, ആഷിഖ് ഉസ്മാൻ, അഡബയോർ എന്നുവർ ഗോൾപട്ടികയിൽ ഇടം പിടിച്ചു. ഇന്ന് തളിപ്പറമ്പിൽ ജിംഖാന തൃശ്ശൂരും അൽ ശബാബ് തൃപ്പനച്ചിയും തമ്മിലാണ് പോരാട്ടം.

കൊടുവള്ളി കൊയപ്പ സെവൻസിൽ ആതിഥേയരായ ലൈറ്റ്നിംഗ് കൊടുവള്ളയെ മെഡിഗാഡ് അരീക്കോട് തകർത്തു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മെഡിഗാഡ് നാലു ഗോളുകൾ അടിക്കുന്നത്. കൊയപ്പയിൽ ഇന്ന് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ നേരിടും.

പൊന്നാനി അഖിലേന്ത്യാ സെവൻസിൽ ഉദ്ഘാടന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജയ എഫ് ഐ തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായുരുന്നു ജയം. ഇന്ന് പൊന്നാനിയിൽ എഫ് സി തൃക്കരിപ്പൂർ ലിൻഷാ മെഡിക്കൽസസിനെ നേടി.

മറ്റ് മത്സരങ്ങളിൽ ഒളവണ്ണയിൽ ടോസിന്റെ ഭാഗ്യത്തിൽ ടൗൺ ടീം അരീക്കോട് അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെടുത്തി. ഇന്ന് ഒളവണ്ണയിൽ ജവഹർ മാവൂർ ടോപ്പ് മോസ്റ്റ് തലശ്ശേരിയും തമ്മിൽ ഏറ്റുമുട്ടും. കൊളത്തൂരിൽ എ വൈ സി ഉച്ചാരക്കടവ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എഫ് സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി.

പരപ്പൂരിൽ സ്കൈ ബ്ലൂ എടപ്പാൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി. ഇന്ന് പരപൂരിൽ ഉഷ എഫ് സി ബേസ് പെരുമ്പാവൂരിനെ നേരിടും. ആലത്തൂരിൽ ജിംഖാന തൃശ്ശൂർ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അഭിലാഷ് എഫ് സി കുപ്പൂത്തിനെ പരാജയപ്പെടുത്തി.

Summer Trading

Previous articleജവഹർ മാവൂരിനെ തിർച്ചടിച്ച് തോൽപ്പിച്ച് അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് പതിനൊന്നാം ഫൈനൽ
Next articleമെസ്സിയില്ലാതെ ലോകകപ്പ് യോഗ്യതയിൽ ശ്വാസം മുട്ടി അർജന്റീന