വളാഞ്ചേരിയിലും സംഘർഷം, റഫറി നജീബിന് പരിക്ക്. കളി നിർത്തിവെച്ചു

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ന്യൂകാസിൽ ലക്കി സോക്കർ ആലുവയും തമ്മിലുള്ള മത്സരം സംഘർഷം കാരണം നിർത്തി വെച്ചു. രണ്ടു ഗോളിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം മുന്നിട്ടു നിൽക്കുമ്പോയായിരുന്നു മത്സരത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. ലക്കി സോക്കർ കളിയുടെ അവസാനം റഫറി നജീബിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിടുന്ന കാഴ്ച വളാഞ്ചേരിയിൽ കാണേണ്ടി വന്നു. പെനാൾട്ടിയെന്നുറപ്പിച്ച ഫൗൾ വിളിക്കാതിരുന്നതാണ് ലക്കി സോക്കർ ആലുവ ടീമിനെ പ്രകോപിപ്പിച്ചത്. കളി പുനരാരംഭിക്കാൻ ലക്കി സോക്കർ തയ്യാറാകാത്തതിനെ തുടർന്ന് കാണികൾ ഗ്രൗണ്ട് കയ്യേറുകയും വിവാദ തീരുമാനം എടുത്ത റഫറി നജീബിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. റഫറിയെ പരിക്കുകളുമായി ആശുപത്രിയിലേക്ക് മാറ്റി. മത്സരം മറ്റൊരു ദിവസം നടത്താനും കാണികൾക്ക് സൗജന്യമായി അന്ന് പ്രവേശനം ഉറപ്പാക്കും എന്നും പ്രഖ്യാപിച്ചതോടെയാണ് സംഘർഷാവസ്ഥ അടങ്ങിയത്.


റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും കണക്ക് പറഞ്ഞും വീട്ടിയും കളിക്കുകയാണ്. മദീന മുണ്ടൂരിലെ കണക്ക് തൃക്കരിപ്പൂരിൽ തീർത്തപ്പോൾ തൃക്കരിപ്പൂരിലെ കണക്ക് ബ്ലാക്ക് തുവ്വൂരിൽ തീർത്തു. ഇപ്പോ തുവ്വൂരിലെ കണക്ക് മദീന വരന്തരപ്പിള്ളിയിൽ തീർത്തിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിജയം. ആൽബർട്ടാണ് കളിയിലെ ഏക ഗോൾ നേടിയത്. ഇതോടെ ബ്ലാക്കും മദീനയും തമ്മിലുള്ള അവസാന അഞ്ചു പോരാട്ടങ്ങളിൽ ജയം 2-2 ആയി ഒരു കളി സമനിലയിൽ പിരിഞ്ഞിരുന്നു.

Advertisement